മേഘാലയയിൽ കോൺഗ്രസ്സിന്റെ പ്രതാപകാലം വരുമോ :മുൻ എം എൽ എ അടക്കം അയ്യായിരം പേർ പാർട്ടിയിൽ ചേർന്നു

മേഘാലയയിലെ മാറ്റങ്ങൾ പാർട്ടിക്ക് വടക്കുകിഴക്കൻ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഈ മിഷന് ചുക്കാൻ പിടിക്കുകയും മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നി സംസ്ഥാനങ്ങളുടെ ചുമതലയുമുള്ള എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി പ്രതികരിച്ചു.

author-image
Honey V G
New Update
hndnsndn

മേഘാലയയിൽ രംഗസകോണ നിയോജകമണ്ഡലത്തിലാണ് സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾ അരങ്ങേറിയത്, മുൻ എംഎൽഎ സെനിത് സാങ്മയുടെ അനുയായികളായ അയ്യായിരം പേരാണ് ഔപചാരികമായി കോൺഗ്രസിൽ ചേർന്നത്.

സംസ്ഥാനത്ത് പാർട്ടിക്ക് പുത്തൻ ഉണർവ്

ഒക്ടോബറിൽ മുൻ നിയമസഭാംഗം സെനിത് സാങ്മ കോൺഗ്രസിൽ വീണ്ടും ചേർന്നതിനെ തുടർന്നാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്.അദ്ദേഹത്തിന്റെ അനുയായികൾക്ക് പാർട്ടിയിലേക്ക് കൂറ് മാറ്റാൻ വേദിയൊരുക്കുകയായിരുന്നു,അദ്ദേഹത്തിന്റെ അനുയായികളിൽ വലിയൊരു വിഭാഗമാണ് പങ്കെടുത്തത്.

ടിഎംസിയുടെ ഏക സിറ്റിംഗ് വനിതാ എംഡിസി സദ്യാറാണി സാങ്മ (മുൻ എംഎൽഎ), ബിജെപിയിൽ നിന്നുള്ള വിന്നർസം സാങ്മ (മുൻ എംഎൽഎ) എന്നിവർ മേഘാലയയുടെ എഐസിസി ചുമതലയുള്ള ഡോ. എ. ചെല്ലകുമാർ, എംപിസിസി പ്രസിഡന്റ് വിൻസെന്റ് പാല, ഗാരോ ഹിൽസ് എംപി സാലെങ് സാങ്മ, എഐസിസി ജോയിന്റ് സെക്രട്ടറിയും ഇൻ ചാർജുമായ അഡ്വ. മാത്യു ആന്റണി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.

ndndndn

മേഘാലയയിലെ മാറ്റങ്ങൾ പാർട്ടിക്ക് വടക്കുകിഴക്കൻ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഈ മിഷന് ചുക്കാൻ പിടിക്കുകയും മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നി സംസ്ഥാനങ്ങളുടെ ചുമതലയുമുള്ള എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി പ്രതികരിച്ചു.

ndnsnndn

കൂടാതെ പാർട്ടിയുടെ സ്വന്തം കാഴ്ചപ്പാടുകൾ നിലനിർത്തുകയും അധികാരത്തിൽ തിരിച്ചെത്തുക എന്ന വലിയ ലക്ഷ്യത്തിനായി അണിനിരക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന വസ്തുതയെന്നും അദ്ദേഹം അഭിപ്രായപെട്ടു.