ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പപ്പു യാദവിനെതിരെ കേസ്

ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം വർധിക്കുന്നതിൽ അസ്വസ്ഥരായ ചിലരാണു പരാതിക്കു പിന്നിലെന്ന് പപ്പു യാദവ് ആരോപിച്ചു.

author-image
Vishnupriya
New Update
pappu

പപ്പു യാദവ്

Listen to this article
0.75x1x1.5x
00:00/ 00:00

പട്ന: ബിസിനസുകാരനെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പുർണിയ എംപി പപ്പു യാദവിനെതിരെ  കേസെടുത്ത് പൊലീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പുർണിയയിലെ ഫർണിച്ചർ ബിസിനസുകാരനെ വീട്ടിലേക്കു വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടെന്നുംഅപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. പരാതി അടിസ്ഥാനരഹിതമാണെന്ന് പപ്പു പ്രതികരിച്ചു. 

പപ്പു യാദവ് മുൻപും  ഇതേ രീതിയിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പരാതിക്കാരൻ പറയുന്നു. പപ്പു യാദവിനും സഹായി അമിത് യാദവിനുമെതിരെയാണ് കേസെടുത്തത്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം വർധിക്കുന്നതിൽ അസ്വസ്ഥരായ ചിലരാണു പരാതിക്കു പിന്നിലെന്ന് പപ്പു യാദവ് ആരോപിച്ചു.

threatening case pappu yadhav