New Update
/kalakaumudi/media/media_files/9yiFx7CIP1mdwcqHHhfC.jpg)
ജമ്മു കശ്മീരില്‍ സൈനിക വാഹനം 40 അടിയോളം താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.
ബുദ്ഗാം ജില്ലയിലെ ബ്രെല്‍ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടമുണ്ടായത്. തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന 35 ജവാന്മാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.