കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം;അച്ഛനും രണ്ടുമക്കൾക്കും ദാരുണാന്ത്യം

കാറിൽ സഞ്ചരിച്ചിരുന്ന അച്ഛനും രണ്ട് ആൺമക്കളുമാണ് മരണപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീനാഥ് ,മക്കൾ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.

author-image
Greeshma Rakesh
Updated On
New Update
accident death

three died in ambulance and car collide accident in kasaragod

Listen to this article
0.75x 1x 1.5x
00:00 / 00:00

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുമരണം. കാറിൽ സഞ്ചരിച്ചിരുന്ന അച്ഛനും രണ്ട് ആൺമക്കളുമാണ് മരണപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീനാഥ് ,മക്കൾ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.

കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. മൂകാംബിക സന്ദർശിച്ചു മടങ്ങും വഴിയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്നുപേർക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

death accident death kasaragod