സിക്കിമില്‍ സൈനിക ക്യാമ്പില്‍ മണ്ണിടിച്ചില്‍ മൂന്ന്‌പേര്‍ മരിച്ചു; ആറുപേര്‍ക്കായി തിരച്ചില്‍

.മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.നാലുപേരെ നിസ്സാര പരിക്കുകളോടെ കണ്ടെത്തി.

author-image
Sneha SB
New Update
SIKKIM LANDSLIDE UPDATE


സിക്കിം : സിക്കിമിലെ ചാരനെറ്റില്‍ മണ്ണിടിച്ചില്‍,സൈനിക ക്യാംമ്പ് തകര്‍ന്ന് മൂന്നപേര്‍ മരിച്ചു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി.ഞായാറാഴ്ച രാത്രി 7 മണിക്കുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.നാലുപേരെ നിസ്സാര പരിക്കുകളോടെ കണ്ടെത്തി.ആറുപേര്‍ക്കായുളള തിരച്ചില്‍ നടക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.സിക്കിമില്‍ ആയിരത്തിലധികം വിനോദ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്.

sikkim landslide