തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പല്ലടം സെമലൈ കവുണ്ടൻപാളയം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.കവർച്ചയ്ക്കിടെ ഉണ്ടായ കൊലപാതമാണിതെന്നാണ് പോലീസിന്റെ സംശയം.
കർഷകനായ ദൈവശിഖാമണി,ഭാര്യ അലമേലു, മകൻ സെന്തിൽകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.ആയുധങ്ങളുമായി എത്തിയ സംഘം മൂവരെയും കമ്പി വടികൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.
രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്.വിവരമറിഞ്ഞു സ്ഥലത്തെത്തിയ അവിനാശിപാളയം പോലീസ് വീട്ടിൽ മോഷണം നടന്നതായും അറിയിച്ചു സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.കുടുംബമായി കോയമ്പത്തൂരിൽ താമസിക്കുന്ന മകൻ സെന്തിൽകുമാർ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.