കാര്‍ തോട്ടിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഡല്‍ഹി സ്വദേശികളായ വിനോദ് സിംഗ് നേഗി (59), ഭാര്യ ചമ്പ ദേവി (57), മകന്‍ ഗൗരവ് (26) എന്നിവരാണ് മരിച്ചത്. കുത്തര്‍ഗാവിലുള്ള തറവാട് വീട്ടിലേക്ക് പോകുന്നതിനിടെ ഗുംഖലിനടുത്തുള്ള ദ്വാരിഖലില്‍ വെച്ചാണ് അപകടമുണ്ടായത്.

author-image
Prana
New Update
car accident

ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഡല്‍ഹി സ്വദേശികളായ വിനോദ് സിംഗ് നേഗി (59), ഭാര്യ ചമ്പ ദേവി (57), മകന്‍ ഗൗരവ് (26) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് പൗരി ജില്ലയിലെ കുത്തര്‍ഗാവിലുള്ള തറവാട് വീട്ടിലേക്ക് പോകുന്നതിനിടെ ഗുംഖലിനടുത്തുള്ള ദ്വാരിഖലില്‍ വെച്ചാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ ഏറെ ആഴമുള്ള തോട്ടിലേക്ക് വാഹനം മറിയുകയായിരുന്നു. എസ്.ഡി.ആര്‍.എഫ്. സംഘവും പോലീസുമെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. 

 

Utharakhand car accident death