318 കിലോ കഞ്ചാവുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ചു എന്ന മലയാളിയാണ് അറസ്റ്റിലായത്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് ശ്രമിച്ച കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്.

author-image
Prana
New Update
ganja bangalore

കര്‍ണാടകയില്‍ വന്‍ കഞ്ചാവ്‌വേട്ട. 3.2 കോടി രൂപ വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ചു എന്ന മലയാളിയാണ് അറസ്റ്റിലായത്.
പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് ശ്രമിച്ച കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്. വാഹനത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്ത തുടര്‍ന്ന് ഗോവിന്ദപുരം പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മലയാളി യുവാവ് കേരളത്തില്‍ ഒന്നിലധികം കേസുകളില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നടത്തിയ ഓപ്പറേഷനില്‍ 2.17 കോടി രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. 606 പാഴ്‌സലുകളാണ് സംഘം കണ്ടെത്തിയത്. തായ്‌ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കടത്തിയ മയക്കുമരുന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ബെംഗളൂരുവുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കഞ്ചാവ് ഇറക്കുമതി ചെയ്തത്.

malayali bangalore ganja case ganja Arrest