ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേല്‍ ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം

ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരില്‍ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന ട്രക്ക് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.

author-image
Prana
New Update
1
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരില്‍ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന ട്രക്ക് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് െ്രെഡവറെ പോലീസ് പിന്നീട് പിടികൂടി

മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ മുസ്താഖ് (35), കമലേഷ് (36) എന്നിവരെ ചികിത്സയ്ക്കായി ജെപിസി ആശുപത്രിയിലേക്ക് മാറ്റി.

 

accident truck delhi