മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര്‍ക്ക് ദാരുണാന്ത്യം

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് അഞ്ച് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.ദേശീയ ദുരന്ത നിവാരണ സേനയെ കൂടാതെ സംസ്ഥാന പോലീസ്, അഗ്‌നിശമന സേന, നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

author-image
Prana
New Update
building
Listen to this article
0.75x1x1.5x
00:00/ 00:00

കനത്തമഴയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 65 വയസുള്ള സ്ത്രീക്കും  രണ്ട് പേരക്കുട്ടികള്‍ക്കും ദാരുണാന്ത്യം. കെശര്‍ബെന്‍ കഞ്ചാരിയ(65 ), പ്രിതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്.ഗുജറാത്തിലെ ദേവഭൂമി ജില്ലയിലെ ജാംഖംഭാലിയ പട്ടണത്തിലാണ് അപകടം നടന്നത്.
ഇന്നലെ വൈകീട്ടാണ് സംഭവം.ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ദേശീയ ദുരന്ത നിവാരണ സേന മൂന്നുപേരുടെയും മൃതദേഹം  പുറത്തെടുത്തത്.