/kalakaumudi/media/media_files/BFPk9P0Qe7QiPLA95reV.jpg)
ജമ്മു കാശ്മീരിലെ ഉഥംപൂരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഉഥംപൂര്‍ ജില്ലയിലെ ബസന്ത്ഘട്ടില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഇവരെ വധിച്ചത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
സൈനികരും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. സൈന്യത്തിന്റെ ഒരു പാരാ ട്രൂപ്പ്, 22 ഗര്‍വാള്‍ റൈഫിള്‍സ്, യൂണിയന്‍ ടെറിട്ടറി പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) എന്നിവര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.