കടുവ ഷോക്കേറ്റ് ചത്തു; മൂന്നുപേര്‍ അറസ്റ്റില്‍

പച്ചാര ഗ്രാമത്തിലെ രാജു പിരാത്രാം വാര്‍കഡെ, നവേഗാവ് സ്വദേശികളായ രാജേന്ദ്ര കുഞ്ചാം, ദുര്‍ഗേഷ് ലസുണ്ടെ എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ കൊല്ലാനായി സ്ഥാപിച്ച വൈദ്യൂതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് കടുവ ചാവുകയായിരുന്നു.

author-image
Prana
New Update
arrested

മഹാരാഷ്ട്രയിലെ ഭണ്ടാര ജില്ലയില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കടുവ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പച്ചാര ഗ്രാമത്തിലെ രാജു പിരാത്രാം വാര്‍കഡെ, നവേഗാവ് സ്വദേശികളായ രാജേന്ദ്ര കുഞ്ചാം, ദുര്‍ഗേഷ് ലസുണ്ടെ എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ കൊല്ലാനായി മൂവരും സ്ഥാപിച്ച വൈദ്യൂതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് കടുവ ചാവുകയായിരുന്നു. തുംസാര്‍ ഫോറസ്റ്റ് റേഞ്ചിലെ ജന്‍ജരിയയില്‍ തിങ്കളാഴ്ചയാണ് കടുവ ചത്തത്. അറസ്റ്റിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്.

maharashtra Tiger electric shock Arrest