/kalakaumudi/media/media_files/2025/09/10/tiger-2025-09-10-11-03-10.jpg)
ബെംഗളൂരു : കർണാടക ചാമരാജ് നഗറിലെ ബൊമ്മലപുരയിൽ ആളെകൊല്ലി കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ കൂട്ടിലടച്ചു. പ്രദേശത്ത് ഭീതി വിതച്ച കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗ്രാമവാസികൾ സ്ഥലത്തെത്തിയ വനം വാച്ചർ അടക്കം ഉഗ്യോഗസ്ഥരെ കൂട്ടിലടച്ചത്. മണിക്കൂറുകളോളം കൂട്ടിലടച്ചിട്ട ഉദ്യോഗസ്ഥരെ പോലീസ് എത്തിയ ശേഷമാണ് തുറന്നുവിട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചതിന് 6 പേർക്കെതിരെ കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തത്.