ബംഗാളിലെ സംഘര്‍ഷത്തില്‍ തൃണമൂലിനെതിരെ അധീര്‍ ചൗധരി

. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണ്. വോട്ടെടുപ്പ് തടയാന്‍ അവരെ അനുവദിക്കില്ലെന്നും അധീര്‍ രഞ്ജന്‍ ചോധരി പറഞ്ഞു.

author-image
Sruthi
New Update
election

TMC Gunde are trying to take over the road says Adhir Ranjan Chowdhury

തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിലുണ്ടായ സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപിയും സ്ഥാനാര്‍ത്ഥിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ റോഡ് കയ്യടക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം ആരോപിച്ചു. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണ്. വോട്ടെടുപ്പ് തടയാന്‍ അവരെ അനുവദിക്കില്ലെന്നും അധീര്‍ രഞ്ജന്‍ ചോധരി പറഞ്ഞു.

 

Adhir Ranjan Chowdhury