/kalakaumudi/media/media_files/2025/11/22/humayun-2025-11-22-11-04-08.jpg)
കൊല്‍ക്കത്ത: ബാബറി ദിനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വിവാദത്തില്‍. ബാബറി മസ്ജിദ് ദിനത്തില്‍ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന. ഡിസംബര്‍ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറയുന്നു. മുസ്ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂണ്‍ കബീറിന്റേതെന്ന് ബിജെപി ആരോപിച്ചു. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നു.
ഡിസംബര്‍ 6 ന് ബാബറിന് സമ്ജിദ് ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ അവകാശവാദമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. തൃണമൂല്‍ എംഎല്‍എ ഹുമയൂന്‍ കബീറിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. എംഎല്‍എ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയ സെക്കുലര്‍ മജ്‌ലിസ് പാര്‍ട്ടി എംഎല്‍എയാണ് സിദ്ധിഖി. മൂന്ന് വര്‍ഷം കൊണ്ട് പള്ളി പണിയുമെന്നാണ് ഹുമയൂന്റെ അവകാശവാദം. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നാണ് ബിജെപിയുടെ ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
