'ദുരിത ബാധിതർക്ക് നൽകിയ ധനസഹായത്തെ  'ഭിക്ഷ'യെന്ന് വിളിച്ച് ആക്ഷേപിച്ചു';  നിർമല സീതാരാമനെതിരെ എം.കെ സ്റ്റാലിൻ

തമിഴ്‌നാടിന്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാന്നെന്നും, സംസ്ഥാനത്തെ പ്രളയബാധിത കുടുംബങ്ങൾക്ക് മതിയായ ഫണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
mk stalin

tn cm mk stalin criticises nirmala sitharaman over her flood relief remark

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ചെന്നൈ: പ്രളയബാധിത കുടുംബങ്ങൾക്കുള്ള ധനസഹായം സംബന്ധിച്ച്  നടത്തിയ പരാമർശത്തിൽ ധനമന്ത്രി നിർമല സീതാരാമനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് ധനസഹായം നൽകിയപ്പോൾ നിർമല സീതാരാൻ അതിനെ 'ഭിക്ഷ'യെന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് സ്റ്റാലിൻ ആരോപിച്ചു. തിരുനെൽവേലിയിലേയും കന്യാകുമാരിയിലേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനമന്ത്രി ജനങ്ങളെ അപമാനിച്ചെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം സുനിശ്ചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്‌നാടിന്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാന്നെന്നും, സംസ്ഥാനത്തെ പ്രളയബാധിത കുടുംബങ്ങൾക്ക് മതിയായ ഫണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരിൽ ഒരാൾ തമിഴ്‌നാടിനെ യാചകരായി കാണുമ്പോൾ മറ്റൊരു മന്ത്രി തമിഴരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ കേന്ദ്രം ജനങ്ങളെ അപമാനിക്കുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഏപ്രിൽ 19 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.

 

 

Mk Stalin tamilnadu news LOKSABHA ELECTIONS 2024 nirmala seetharaaman