/kalakaumudi/media/media_files/2025/10/20/deepavali-2025-10-20-08-59-22.jpg)
ന്യൂഡല്‍ഹി: പുത്തന്‍ പ്രതീക്ഷകളുമായി ദീപാവലിയെ വരവേറ്റ് രാജ്യം. ഒരുമയോടെ രാജ്യമെമ്പാടും ഇന്ന് ആഘോഷത്തില്‍ മുഴുകും. ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷമാണ് നടക്കുന്നത്. അയോധ്യയില്‍ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു. ജിഎസ്ടി പരിഷ്‌കാരമടക്കം വിപണിയില്‍ സൃഷ്ടിച്ച ഉണര്‍വ് സാമ്പത്തിക രംഗത്ത് നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.
അതേ സമയം ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമാണ്. പലയിടത്തും മലിനീകരണ തോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. മലിനീകരണം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
നാളെയും മറ്റന്നാളും കൂടി നിശ്ചിത സമയങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത. അതേസമയം മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് ആഘോഷങ്ങള്‍ക്ക് പിന്നാലെ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമമഴ പെയ്യിക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റെ നീക്കം.
നാല് തവണ പരീക്ഷണ പറക്കലടക്കം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അനുമതി നല്‍കിയാല്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
