/kalakaumudi/media/media_files/2025/08/13/maoist-2025-08-13-21-40-33.jpg)
റായ്പൂര്‍ : ഛത്തീസ്ഗഡ്-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത നക്‌സലൈറ്റ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് ഏരിയ കമാന്‍ഡര്‍ നിലേഷ് മഡ്കാം ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഇടതൂര്‍ന്ന കുന്നിന്‍ പ്രദേശമാണിത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പൊലീസിനും സുരക്ഷാ സേനയ്ക്കും നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംയുക്ത മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
കല്‍ഹാന്‍/സാരന്ദ വനമേഖലയില്‍ വിവിധ കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കള്‍ ഒളിവില്‍ കഴിയുന്നതായി ഓഗസ്റ്റ് 12 ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ദൗത്യം ആരംഭിച്ചിരുന്നത്. ഇന്ന് രാവിലെ 6 മണിയോടെ, ചൈബാസ ജില്ലാ പൊലീസിന്റെയും കോബ്ര 209 കമാന്‍ഡോ ഗ്രൂപ്പിന്റെയും സംയുക്ത സംഘം ഗോയില്‍കേര പൊലീസ് പരിധിയിലുള്ള ദുഗുണിയ-പൊസൈത-തുംബഗഡ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ശക്തമായ വെടിവയ്പ്പ് നടന്നു. ഈ ഏറ്റുമുട്ടലില്‍ ആണ് അരുണ്‍ എന്നറിയപ്പെടുന്ന നിലേഷ് മഡ്കാം കൊല്ലപ്പെട്ടത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.