അസം സംസ്ഥാനത്ത് ബീഫിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, എന്നിവിടങ്ങളിലോ പൊതു പരിപാടികളിലോ പൊതു ഇടങ്ങളിലോ ബീഫ് വിളമ്പാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ ഉത്തരവിട്ടു. നിലവിലുള്ള ബീഫ് നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
അസമില്‍ പശുക്കളെ കശാപ്പുചെയ്യുന്നതിനും വില്‍ക്കുന്നതിനും 2021 മുതല്‍ വിലക്കുണ്ടായിരുന്നു.