/kalakaumudi/media/media_files/2025/12/07/goa-2-2025-12-07-15-02-04.jpg)
പനാജി: ഗോവയില്‍ ക്ലബ്ബിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ലബ് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലബിന്റെ ഉടമയ്്ക്കെതിരേ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.ശനിയാഴ്ച അര്‍ധരാത്രി രാത്രി വടക്കന്‍ ഗോവയിലെ അര്‍പോറഗ്രാമത്തിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്നിലാണ് തീപിടുത്തമുണ്ടായത്.
നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉള്‍പ്പെടെയാണ് 25 പേര്‍ മരിച്ചത്. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബീച്ചിനു സമീപമുള്ള നിശാ ക്ലബിലാണ് സംഭവമുണ്ടായത്. ആദ്യഘട്ടത്തില്‍ 23 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പിന്നീട് അത് 25 ആയി ഉയര്‍ന്നു.
രാത്രി 12.04നാണ് പോലീസിന് തീപിടിത്തവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു. റെസ്റ്റോറന്റിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎല്‍എ മൈക്കല്‍ ലോബോയും സ്ഥലത്തെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
