കനത്ത മഴ, ചെന്നൈ മുങ്ങി; മേല്‍പ്പാലങ്ങളില്‍ നിരനിരയായി കാറുകള്‍

കൊടുങ്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ മുതൽ ചെന്നൈ നിവാസികൾ ആശങ്കയിലായിരുന്നു.ഇതിനെ തുടർന്ന് ഫ്‌ളൈ ഓവറുകളിൽ വാഹനങ്ങങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങി.

author-image
Rajesh T L
Updated On
New Update
rain

ചെന്നൈ: കൊടുങ്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ  മുതൽ  ചെന്നൈ നിവാസികൾ ആശങ്കയിലായിരുന്നു.ഇതിനെ തുടർന്ന്  ഫ്‌ളൈ ഓവറുകളിൽ വാഹനങ്ങങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങി.ഇത്തരം മഴക്കാലത്ത് തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഉയർന്ന പ്രദേശങ്ങളിൽ പാർക്ക് ചെയ്യുന്നതാണ് പതിവ്.വെള്ളം കയറി കാർ കേടായാൽ ആയിരക്കണക്കിന് രൂപ ചിലവഴിക്കേണ്ടിവരുമെന്നതിനാലാണ്  സുരക്ഷയ്ക്കായി ആളുകൾ തങ്ങളുടെ കാറുകൾ മേൽപ്പാലത്തിൽ പാർക്ക് ചെയ്യുന്നത്. ശനിയാഴ്ച വൈകിട്ട് മുതൽ ചെന്നൈയിൽ മഴ ശമിച്ചെങ്കിലും  മിക്കവരും വാഹനം എടുത്തിട്ടില്ല. അഞ്ഞൂറിലധികം കാറുകൾ ഇപ്പോഴും വേളാച്ചേരി മേൽപ്പാലത്തിൽ നിരന്നു കിടക്കുന്നു. എല്ലാ വർഷവും മൺസൂൺ കാലത്ത് ചെന്നൈയിൽ കനത്ത മഴ പെയ്യാറുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ഫെഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിലും  മഴവെള്ളം കെട്ടിക്കിടക്കുകയാണ്. പ്രത്യേകിച്ച് വേളാച്ചേരി, പള്ളിക്കരണൈ, മടിപ്പാക്കം, പെരുമ്പാക്കം, കോവിലമ്പാക്കം, കിളികത്തളൈ, ദുരൈപ്പാക്കം, തരമണി, പെരുങ്കുടി, തുടങ്ങിയ പ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

കനത്ത മഴയിൽ   ഏറ്റവും  കൂടുതൽ  നാശം വിതച്ച പ്രധാന പ്രദേശങ്ങളിലൊന്നാണ് വേളാച്ചേരി. പ്രദേശത്തെ വീടുകളിൽ പാർക്ക് ചെയ്‌തിരുന്ന കാറുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്നുണ്ടായ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം ജനവാസ മേഖലകളിലേക്ക് കയറിയാൽ കാറുകൾ കേടാകുമെന്നതിനാൽ വേളാച്ചേരി, പള്ളിക്കരണൈ പാലങ്ങളിൽ പാർക്ക് ചെയ്‌തിരുന്നു. ഇതുമൂലം വേളാച്ചേരി പാലത്തിൽ ഗതാഗതക്കുരുക്കുണ്ടായി. ഇതിനായി ട്രാഫിക് പോലീസ് വിഭാഗം പിഴ ചുമത്തുന്ന വീഡിയോയും  പുറത്തുവന്നു. അതേസമയം, മേൽപ്പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് പിഴ ചുമത്തിയിട്ടില്ലെന്നാണ്  പൊലീസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഫെഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ കനത്ത മഴ ലഭിച്ചത്. ഇതേതുടർന്നാണ് വേളാച്ചേരി നിവാസികൾ മേൽപ്പാലത്തിൽ വീണ്ടും കാറുകൾ പാർക്ക് ചെയ്തത് .മേൽപ്പാലത്തിൽ കാർ പാർക്ക് ചെയ്തവർ ഇതുവരെ കാറുകൾ എടുത്തിട്ടില്ല. 500-ലധികം കാറുകൾ പാർക്ക്  ചെയ്തിരിക്കുന്നത് ഗതാഗതം തടസ്സപ്പെടുത്താതെ വാഹനങ്ങൾ കൊണ്ടുപോകണമെന്നാണ് പ്രദേശത്തെ വാഹനയാത്രക്കാരുടെ ആവശ്യം.

chennai news chennai flood