നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 2.35 ഓടെയാണ് ട്രെയിന്റെ പാളം തെറ്റിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 11.35ന് ചണ്ഡീഗഢ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട 15904 നമ്പര്‍ എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. മോട്ടിഗഞ്ച്-ജിലാഹി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് പാളം തെറ്റിയത്.എക്സ്പ്രസിന്റെ 10 കോച്ചുകളെങ്കിലും ട്രാക്കില്‍ നിന്ന് വേര്‍പെട്ട നിലയിലാണ്. അതേസമയം, സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെയും ദുരിതാശ്വാസ പ്രവര്‍ത്തകരെയും ഉടന്‍ വിന്യസിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഹായത്തിനായി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
യുപിയില്‍ ട്രെയിന്‍ പാളംതെറ്റി; നാല് മരണം
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 2.35 ഓടെയാണ് ട്രെയിന്റെ പാളം തെറ്റിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
New Update
00:00/ 00:00