/kalakaumudi/media/media_files/2025/12/25/trainnnnnnnnnnnnnnn-2025-12-25-11-38-17.jpg)
ന്യൂഡൽഹി: ട്രെയിൻ യാത്രാനിരക്ക് വർധിപ്പിച്ചത് നാളെ മുതൽ പ്രാബല്യത്തിൽ വരും .
സബർബൻ ട്രെയിനുകളിലെ യാത്ര നിരക്കിൽ വർധന വരുത്തിയിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾക്ക് നിരക്ക് വർധനയുണ്ട് .
ഓർഡിനറി ക്ലാസുകൾക്ക് കിലോമീറ്ററിനും ഒരു പൈസയും മെയിൽ/ എക്‌സ്പ്രസ് നോൺ എസി ക്ലാസ്, എസി ക്ലാസ് നിരക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് വർധിപ്പിച്ചത്.
215 കിലോമീറ്റർ വരെ നിരക്ക് ബാധകമല്ല.
600 കോടി രൂപയുടെ അധികവരുമാനമാണ് റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നത്.
500 കിലോമീറ്റർ ദൂരമുള്ള നോൺ- എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും.
എന്നാൽ 500 കിലോമീറ്റർ ദൂരമുള്ള മെയിൽ/ എക്‌സ്പ്രസ് ട്രെയിനുകളിൽ നോൺ എസി, എസി ക്ലാസുകളിൽ യാത്ര ചെയ്യുമ്പോൾ അധികമായി 20 രൂപ നൽകേണ്ടി വരും.
അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
