/kalakaumudi/media/media_files/2025/12/22/trainnnnnnnnnnnnnnn-2025-12-22-15-08-12.jpg)
ന്യൂഡൽഹി: ആറുമാസത്തിനിടെ രണ്ടാം തവണയും ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു.
മെയിൽ എക്‌സ്പ്രസ് ട്രെയിനുകളിൽ എല്ലാ ക്‌ളാസ്സുകളിലും കിലോമീറ്ററിനു രണ്ടു പൈസ വീതമാണ് വർധന.
മെമു, പാസഞ്ചർ ട്രെയിനുകളിൽ ആദ്യ 215 കിലോമീറ്ററിന് വർധനയില്ല. അതിനു മുകളിലേക്ക് കിലോമീറ്ററിന് ഒരു പൈസ വീതം നിരക്ക് കൂടും.
സീസൺ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടില്ല. 26 മുതലാണ് പ്രാബല്യം. അഞ്ചര വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു കഴിഞ്ഞ ജൂലൈയിലെ നിരക്കുവർധന. പുതിയ വർധനയോടെ 600 കോടി രൂപയുടെ അധികവരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
റിസർവേഷൻ യാത്രക്കാരെയും ജനറൽ ക്‌ളാസിൽ ദീർഘദൂരയാത്ര ചെയ്യുന്നവരെയുമാകും വർധന ബാധിക്കുക.
തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുതിയ നിരക്ക് ഇങ്ങനെ ജനറൽ സെക്കൻഡ് 273(255), സ്‌ളീപ്പർ 963(945), തേഡ് എസി 1213(1195), സെക്കൻഡ് എസി 1723(1705) 500 കിലോമീറ്റർ യാത്രയ്ക്ക് കൃത്യം 10 രൂപയുടെ വർധനയാണ് കണക്കാക്കുന്നത്.
മെമു പാസഞ്ചർ ട്രെയിനിന് 215 കിലോമീറ്റർ കൂടുതലുള്ള യാത്രയെങ്കിൽ ഓരോ അധിക കിലോമീറ്ററിനും ഒരു പൈസ വീതം അധികം നൽകണം.
മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് ജനറൽ അടക്കം എല്ലാ ക്‌ളാസുകളിലും ഓരോ കിലോമീറ്ററിനും രണ്ടുപൈസ വീതം അധികം നൽകണം.
വർധന ഇല്ലാത്തത് മെമു, പാസഞ്ചർ ട്രെയിനുകളിൽ യാത്ര 215 കിലോമീറ്ററിന് താഴെയെങ്കിൽ നിരക്കു മാറ്റമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
