ന്യൂഡല്‍ഹി : ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പേ പ്രസിദ്ധീകരിക്കാന്‍ റെയില്‍വേ തയാറെടുക്കുന്നു. നിലവില്‍ യാത്രയ്ക്കു 4 മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. സീറ്റ് ലഭിക്കാത്തവര്‍ക്കു മറ്റു യാത്രാമാര്‍ഗങ്ങള്‍ തേടാന്‍ സമയം കുറവായതിനാലാണ് ചാര്‍ട്ട് 24 മണിക്കൂര്‍ മുന്‍പാക്കുന്നത്. രാജസ്ഥാനിലെ ബിക്കാനിര്‍ ഡിവിഷനില്‍ ഈമാസം ആറിനു തുടങ്ങിയ പൈലറ്റ് പദ്ധതിക്കു നല്ല പ്രതിരണമാണെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, രാജ്യ വ്യാപകമായി എപ്പോള്‍ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. 24 മണിക്കൂര്‍ മുന്‍പു ചാര്‍ട്ട് പ്രസിദ്ധീകരിച്ചശേഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാല്‍ ആ ഒഴിവിലേക്കു വെയ്റ്റ് ലിസ്റ്റിലുള്ളവരെ പരിഗണിക്കുമോ, ചാര്‍ട്ട് പുതുക്കി പ്രസിദ്ധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
ട്രെയിന്‍ റിസര്‍വേഷന്‍ പട്ടിക 24 മണിക്കൂര്‍ മുന്‍പേ
സീറ്റ് ലഭിക്കാത്തവര്‍ക്കു മറ്റു യാത്രാമാര്‍ഗങ്ങള്‍ തേടാന്‍ സമയം കുറവായതിനാലാണ് ചാര്‍ട്ട് 24 മണിക്കൂര്‍ മുന്‍പാക്കുന്നത്.
New Update