ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുമ്പ് വരെ മാത്രം

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തി 60 ദിവസമാക്കി ചുരുക്കിയത്.

author-image
Prana
New Update
pa

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ ഒന്ന് മുതല്‍ യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തി 60 ദിവസമാക്കി ചുരുക്കിയത്.
അതേസമയം നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.

indian railway ticket booking train advance booking