വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു

നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ മാറ്റിയത്.

author-image
Anagha Rajeev
New Update
Konkan Railway
Listen to this article
0.75x 1x 1.5x
00:00 / 00:00

വെള്ളക്കെട്ടിനെ തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു. പർനേം തുരങ്കത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ മാറ്റിയത്.

കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി- ജാംനഗർ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊർണൂർ- പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതർ അറിയിക്കുന്നത്.

  • 19577 – തിരുനൽവേലി ജാംനഗർ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനിൽ. ഷൊർണൂർ-ഈറോഡ്-ധർമവാരം-ഗുണ്ടകൽ-റായ്‌ചൂർ-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു

  • 16336 – നാഗർകോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊർണൂർ – ഈറോഡ് – റായ്‌ചൂർ-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു

  • 12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊർണൂർ – ഈറോഡ് – റായ്‌ചൂർ-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു

  • 22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊർണൂർ – ഈറോഡ് – റായ്‌ചൂർ-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു

  • 16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊർണൂർ – ഈറോഡ് – റായ്‌ചൂർ-പുണെ-പൻവേൽ വഴി സർവീസ് നടത്തും.
Konkan Railway