പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തേരോട്ടം

ആറ് സീറ്റിലും മിന്നുന്ന ജയമാണ് പാര്‍ട്ടി കാഴ്ചവച്ചത്.ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സംഭവത്തില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ജയം നേടുന്നത്.

author-image
Prana
New Update
bengal

പശ്ചിമബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ആറ് സീറ്റിലും മിന്നുന്ന ജയമാണ് പാര്‍ട്ടി കാഴ്ചവച്ചത്.ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സംഭവത്തില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ജയം നേടുന്നത്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടിയ എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ ഒഴിഞ്ഞ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നൈഹാത്തി, ഹരോവ, മേദിനിപൂര്‍, തല്‍ദാന്‍ഗ്ര, സിതായ് (എസ്സി), മദാരിഹത്ത് (എസ്ടി) എന്നീ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സുപ്രധാന രാഷ്ട്രീയ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പുകളെ കണ്ടിരുന്നത്.
പട്ടികജാതി മണ്ഡലമായ സിതായിയില്‍ (എസ്സി) ടിഎംസിയുടെ സംഗീത റോയ് 1,30,636 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, എതിരാളിയായ ബിജെപിയുടെ ദീപക് കുമാര്‍ റേയ്ക്ക് 35,348 വോട്ടുകള്‍ ലഭിച്ചു. 2021ല്‍ ബിജെപി വിജയിച്ച മദാരിഹട്ടില്‍ (എസ്ടി) ടിഎംസിയുടെ ജയപ്രകാശ് ടോപ്പോ 79,186 വോട്ടുകള്‍ നേടി വിജയിച്ചു. എതിരാളിയായ ബിജെപിയുടെ രാഹുല്‍ ലോഹര്‍ 51,018 വോട്ടുകളാണ് നേടിയത്.
നൈഹാട്ടിയില്‍ 29,495 വോട്ടുകള്‍ നേടിയ ബിജെപിയുടെ രൂപക് മിത്രയെക്കാള്‍ 49,277 കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ടിഎംസിയുടെ സനത് ദേ വിജയിച്ചത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും ടിഎംസി സ്ഥാനാര്‍ഥികള്‍ സമാന ജയം തന്നെ കരസ്ഥമാക്കി.ഹരോവയില്‍ ടിഎംസിയുടെ എസ്‌കെ റബീഉല്‍ ഇസ്ലാം,
മേദിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുജോയ് ഹസ്ര, തല്‍ദന്‍ഗ്രയില്‍  ഫല്‍ഗുനി സിംഹബാബുവുമാണ് ജയം കൈവരിച്ചത്.

bengal mamta banerjee by election TMC