/kalakaumudi/media/media_files/PEIwanc4X6NzJeS8kykI.jpg)
ന്യൂഡൽഹി: മുത്തലാഖ് ആചാരം വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്കു ദോഷകരമാണെന്നും മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുകയാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ. മുസ്ലീം സമുദായങ്ങൾക്കിടയിലുള്ള ആചാരം 2017ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ മുത്തലാഖിലൂടെയുള്ള വിവാഹ മോചനങ്ങൾ കുറയ്ക്കാൻ അതു പര്യാപ്തമായില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമ നിർമാണത്തിനെതിരെ കേരള ജം ഇയ്യത്തുൽ ഉലമ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാരിൻറെ സത്യവാങ്മൂലം.
മുത്തലാഖ് ചൊല്ലി ഒഴിയുന്ന പെൺകുട്ടികൾക്ക് പൊലീസിനെ സമീപിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നിയമത്തിൽ ശിക്ഷാനടപടികൾ ഇല്ലാത്തത് ഭർത്താക്കന്മാർക്കെതിരെ നടപടിയെടുക്കാൻ കഴിയാതെ പൊലീസും നിസ്സഹായരാണ്. മുത്തലാഖ് സമ്പ്രദായം സുപ്രീം കോടതി അസാധുവാക്കിയതിനാൽ അത് ക്രിമിനൽ കുറ്റമാക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.