തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ട്രക്ക് ഇടിച്ചുകയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മധേപുരയില്‍നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ചായ കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്.

author-image
Sneha SB
New Update
THEJASWI ACCIDENT


പട്‌ന : അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം.ശനിയാഴ്ച പുലര്‍ച്ചെ 12:30 ഓടെയായിരുന്നു അപകടം.അപടത്തില്‍ തേജസ്വിയുടെ സുരക്ഷ ഉദ്യോഗസ്ഥരായ മൂന്ന് ഉദ്യോഗസ്ഥരായ പൊലീസുകാര്‍ക്ക് പരിക്കറ്റു.മധേപുരയില്‍നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ചായ കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്.എന്റെ മുന്നില്‍നിന്ന് കഷ്ടിച്ച് അഞ്ചടി മുന്‍പിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം അല്‍പംകൂടി നഷ്ടമായിരുന്നെങ്കില്‍ തങ്ങളെയും ഇടിക്കുമായിരുന്നെന്ന് തേജസ്വി പറഞ്ഞു.അപകടത്തിന് കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.

accident