ട്രംപിന്റെ താരിഫ് ഭീഷണി നേരിടാന്‍ പുതിയ വ്യാപാര കരാര്‍ കേന്ദ്ര പരിഗണനയില്‍. തീരുവ കുറക്കുന്നതും ഇറക്കുമതി വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചേക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ നേരിടാന്‍ പുതിയ വ്യാപാരകരാര്‍ പരിഗണിക്കാനുള്ള പദ്ധതികള്‍ വിശകലനം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. താരിഫ് കുറക്കല്‍, അമേരിക്കയില്‍ നിന്നും കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യല്‍ തുടങ്ങിയ സാധ്യതകള്‍ ഇന്ത്യ പരിശോധികച്ചുവരികയാണ്. സമീപഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്കയായിരിക്കുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയില്‍ മദ്യം, സ്റ്റീല്‍, എണ്ണ എന്നിവ പരിഗണിക്കാമെന്നാണ ്വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ബര്‍ബണ്‍ വിസ്‌കി, നട്ട്സ് പോലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതിക്ക് സാധ്യതയുള്ള ഉല്‍പ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ഇവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 35.3 ബില്യണ്‍ ഡോളറായിരുന്ന യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം.
ട്രംപിന്റെ താരിഫ് ഭീഷണി: പുതിയ വ്യാപാര കരാര്‍ വരുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ നേരിടാന്‍ പുതിയ വ്യാപാരകരാര്‍ പരിഗണിക്കാനുള്ള പദ്ധതികള്‍ വിശകലനം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍
New Update