/kalakaumudi/media/media_files/2025/02/22/9hDQnO3Eq3U860yKpi0E.jpg)
tunnel Photograph: (tunnel)
ഹൈദരാബാദ്: നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദില്‍ നിര്‍മാണപ്രവര്‍ത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങി.മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ കയറിയപ്പോഴാണ് അപകടം നടന്നത്.ഏകദേശം 50ഓളം തൊഴിലാളികളാണ് ചോര്‍ച്ച പരിഹരിക്കാന്‍ എത്തിയത്.മൂന്ന് മീറ്റര്‍ നീളത്തിലാണ് തുരങ്കം തകര്‍ന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.