മഹാരാഷ്ര : പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിയിലെ ആപ്പിളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൂനെയിലെ പഴകച്ചവടക്കാര്‍.തുര്‍ക്കിയില്‍ നിന്നുളള പഴങ്ങള്‍ വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം , ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ നിരോധനം പൂര്‍ണ്ണമായിരിക്കുകയാണ്.തുര്‍ക്കി ആപ്പിളുകള്‍ക്ക് പകരം മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമുളള ആപ്പിളുകള്‍ ആളുകള്‍ ചോദിച്ചു വാങ്ങുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു . പൂനെ മാര്‍ക്കറ്റില്‍ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് . ഇതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത് കോടികളുടെ വിറ്റുവരവാണ് . ഇത് വേണ്ടെന്ന് വയ്ക്കുന്നതിലൂടെ തങ്ങള്‍ക്ക് രാജ്യത്തോടും സൈന്യത്തോടുമുളള പിന്തുണ അറിയിക്കുകയാണ് കച്ചവടക്കാര്‍.ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരുന്നു. തുര്‍ക്കി പാക്കിസ്ഥാന് പിന്തുണയുമായി എത്തിയിരുന്നു.