/kalakaumudi/media/media_files/2025/09/27/tvk-2025-09-27-20-53-48.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ചു. ഇതില്‍ 8 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു.
29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ അറിയിച്ചു. കുഴഞ്ഞു വീണ കുട്ടികളടക്കം 107 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ അമരാവതി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ്.
മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് 10 ലക്ഷവും പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും സഹായം നല്‍കും. വിജയ്ക്ക് എതിരെ കേസെടുത്തേക്കും.
സമ്മേളനം നടത്താന്‍ അനുമതി തേടി കത്തു നല്‍കിയ ടിവികെ ജില്ലാ പ്രസിഡന്റ് മതിയഴകനെതിരെ കേസെടുത്തിട്ടുണ്ട്. പതിനായിരം പേര്‍ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സ്ഥലം സന്ദര്‍ശിച്ചു.
- Sep 28, 2025 08:49 IST
ഒന്നര വയസ്സുള്ള കുട്ടി അടക്കം 9 കുട്ടികള്‍ക്ക് ദാരുണാന്ത്യം
പൊലീസിന് വീഴ്ചയില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി
കരൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പുരോഗമിക്കുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. - Sep 27, 2025 22:29 IST
കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
സ്റ്റാലിന്‍ അന്വേഷണക്കമ്മിഷനെ നിയോഗിച്ചു
- Sep 27, 2025 22:27 IST
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യന്ത്രി എം.കെ സ്റ്റാലിന്‍
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യന്ത്രി എം.കെ സ്റ്റാലിന്‍