ട്വിന്റി 20 ലോകകപ്പ് ; ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുന്ന മത്സരങ്ങളിൽ വിസിലിന് അപ്രതീക്ഷിത വിലക്ക്

ട്വിന്റി 20 ലോകകപ്പിൽ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുന്ന മത്സരങ്ങളിൽ വിസിലിന് അപ്രതീക്ഷിത വിലക്ക്. നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയായ തമിഴകവെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് വിസിൽ.

author-image
Devina
New Update
chidamb

ചെന്നൈ: ട്വിന്റി 20 ലോകകപ്പിൽ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം വേദിയാകുന്ന മത്സരങ്ങളിൽ വിസിലിന് അപ്രതീക്ഷിത വിലക്ക്.

ഇന്നലെ ചെപ്പോക്കിൽ ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ട്വിന്റി 20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സ്‌റ്റേഡിയത്തിൽ വിസിലുമായി പോകാൻ ആരെയും പൊലീസ്അനുവദിക്കില്ല.

നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയായ തമിഴകവെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് വിസിൽ.

തമിഴ് നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വിസിലിന് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം.

ഐപിഎല്ലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുദ്രാവാക്യം തന്നെ വിസിൽ പോട് എന്നാണ്. വിസിൽ പോട് എന്നപേരിൽ ഔദ്യോഗിക ഗാനവും അവർക്കുണ്ട്.