പഹല്‍ഗാം ഭീകരരെ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ആക്രമണം നടത്തിയ മൂന്ന്‌പേരെ കുറിച്ചുളള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്.പാക്കിസ്ഥാന്‍ പൗരന്‍മാരായ ലഷ്‌കര്‍ ഭീകരരാണിവരെന്നു പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.

author-image
Sneha SB
New Update
NIA ARRESTED

ഡല്‍ഹി : പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.പര്‍വൈസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരാണ് പഹല്‍ഗാമില്‍നിന്ന് അറസ്റ്റിലായത്.ആക്രമണം നടത്തിയ മൂന്ന്‌പേരെ കുറിച്ചുളള വിവരങ്ങള്‍ ഇവര്‍ എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്.പാക്കിസ്ഥാന്‍ പൗരന്‍മാരായ ലഷ്‌കര്‍ഭീകരരാണിവരെന്നു പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.ഭീകരവാദികള്‍ക്ക് ഇരുവരും ചേര്‍ന്നാണ് ഭക്ഷണവും താമസവും ഒരുക്കിയത്.ഭീരരുമായി ബന്ധമുളള കശ്മീരിലെ നൂറോളം വീടുകളില്‍ എന്‍ഐഎയും പൊലീസും ചേര്‍ന്ന് പരിശോദന നടത്തിയിരുന്നു.രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്തതിനുശേഷമാണ് എന്‍ഐഎ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.ഏപ്രില്‍ 22ന് നടന്ന ആക്രമണത്തില്‍ മലയാളിയായ രാമചന്ദ്രന്‍ ഉള്‍പ്പടെ നിരവധിപേരാണ് മരിച്ചത്.

NIA Pahalgam terror attack arrested