/kalakaumudi/media/media_files/2025/02/22/WKi8kL4DhClA0Igy4WZ3.jpg)
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഇമെയിലില്‍ ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ 2 പേരെ വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാല്‍ (35), മൊബൈല്‍ കട ഉടമയായ അഭയ് ഷിന്‍ഗനെ (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയില്‍ എത്തിച്ചു.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ പിന്നാലെ, തന്റെ കടയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മങ്കേഷിന്റെ ഫോണില്‍നിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നാണ് സൂചന. ജെജെ മാര്‍ഗ്, ഗോരേഗാവ് പൊലീസ് സ്റ്റേഷനുകളിലാണ് ഭീഷണിസന്ദേശം ലഭിച്ചത്.