Reprsentational Image
രാജ്യത്ത് 2 ദിവസം ബാങ്ക് പണിമുടക്ക്.ബാങ്കിങ് മേഖലയിലെ ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് വരുന്നത്. മാര്‍ച്ച് 22 ശനിയാഴ്ചയും 23 ഞായറാഴ്ചയുമായയാല്‍ നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടച്ചുപൂട്ടപ്പെടും. ഇത് രാജ്യത്തെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. വ്യാപാരികള്‍, ചെറുകീട വ്യവസായങ്ങള്‍, കോര്‍പ്പറേറ്റുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്. എല്ലാ തസ്തികളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പിലാക്കുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്ന തിട്ടൂരങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നേരത്തെ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ബാങ്ക് ജോലികളുടെ സുരക്ഷ ധനകാര്യ സേവന വകുപ്പിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്കുള്ള ഭീഷണിയാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.