/kalakaumudi/media/media_files/2025/06/26/rudraprayag-bus-accident-2025-06-26-12-00-49.png)
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു.രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിലേക്കാണ് ബസ് മറിഞ്ഞത്.എട്ട് പേരെ രക്ഷപ്പെടുത്തി, പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ബസ് ബദരീനാഥിലേക്ക് കയറ്റം കയറുകയറുന്നതിനിടയില്‍, ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ് നദിയിലേക്ക് മറിയുകയുമായിരുന്നു.രക്ഷാ പ്രവര്‍ത്തനെ നടത്തുന്നവരെ പ്രദേശവാസികളും സഹായിക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയവരില്‍ പലരും നദിയിലേക്ക് വീഴുന്നതിന് മുമ്പ് വാഹനത്തില്‍ നിന്ന് ചാടിയവരാണ്.31 സീറ്റുള്ള ബസില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 20 പേര്‍ ഉണ്ടായിരുന്നു. ചാര്‍ ധാം യാത്രയ്ക്കായി രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ബസില്‍ ഉണ്ടായിരുന്നു.