/kalakaumudi/media/media_files/sQZhOEtEQKQgTyGOaOIB.jpg)
two death in Andra
ആന്ധ്രാപ്രദേശിലെ നഗരങ്ങളില്‍ ശുദ്ധജല ദൗര്‍ലഭ്യം രൂക്ഷമായതോടെ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിജയവാഡയിലെ മൊഗല്‍രാജപുരത്താണ് രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. കൂടാതെ ഛര്‍ദ്ദിയും വയറിളക്കവും കാരണം 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുമുമ്പ് ഗുണ്ടൂരിലും മലിന ജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് മൂന്ന് ജീവനുകള്‍ നഷ്ടമായിരുന്നു. ഇരുന്നൂറോളം ആളുകളെയാണ് അന്ന് വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയിലാക്കേണ്ടി വന്നത്.മാസങ്ങളായി വിജയവാഡയുടെ പല ഭാഗങ്ങളിലും ദുര്‍ഗന്ധം വമിക്കുന്നതും നിറവ്യത്യാസമുള്ളതുമായ വെള്ളമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യം പരിഹരിക്കാന്‍ പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തുരുമ്പെടുത്ത കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെക്കാളും കുടിവെള്ള കണക്ഷനുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കുന്നതിലും വെളളത്തിന്റെ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിലുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.