ബീഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എ യുടെ വിജയകുതിപ്പ് തുടരുന്നു ;അടിതെറ്റി വീണ് മഹാസഖ്യം

160 ലേറെ സീറ്റുകളിലാണ് എൻഡിഎ ഇപ്പോൾ തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്നത് .75 സീറ്റിൽ ലീഡുമായി ജെഡിയു, 69 സീറ്റുകളിൽ ബിജെപി എന്നിവരും  മുന്നേറുന്നു

author-image
Devina
New Update
nitishkumar

പട്‌ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ലീഡിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ എൻ ഡി എ വലിയത്തരത്തിലുള്ള വിജയകുതിപ്പിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .

160 ലേറെ സീറ്റുകളിലാണ് എൻഡിഎ ഇപ്പോൾ തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്നത്  .

75 സീറ്റിൽ ലീഡുമായി ജെഡിയു, 69 സീറ്റുകളിൽ ബിജെപി എന്നിവരും  മുന്നേറുന്നു.

മഹാസഖ്യത്തിൽ ആർജെഡി 60 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 15 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്.

 ഇടതു പാർട്ടികളായ സിപിഐ, സിപിഐഎംഎൽ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നിൽക്കുകയാണ്.

 വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എൻഡിഎ ക്രമേണ ലീഡു നില വർധിപ്പിക്കുകയായിരുന്നു.

കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായില്ല.

 അഞ്ചു സീറ്റുകളിലാണ് ജെഎസ്പി മുന്നിലുള്ളത്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.

 കഴിഞ്ഞ തവണ (2020 ൽ ) ബിഹാർ നിയമസഭയിൽ എൻഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.