കുംഭമേള തീര്‍ഥാടകര്‍ സഞ്ചരിച്ച വാൻ മറിഞ്ഞ് രണ്ട് മരണം

24 തീര്‍ഥാടകര്‍ വാനിലുണ്ടായിരുന്നു. മുന്നില്‍ പോവുകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ട്രക്കിന് പിന്നില്‍ വാൻ ഇടിക്കുകയായിരുന്നു. 21 പേര്‍ക്ക് പരുക്കേറ്റു.

author-image
Prana
New Update
mahakumba mela

മഹാകുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച വാൻ ട്രക്കില്‍ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മീര (35), നീലു (35) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറ്റാവ ജില്ലയിലെ ഭര്‍ത്താന റോഡ് ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ദേശീയപാതയിലാണ് സംഭവം.മഹാകുംഭമേളയില്‍ നിന്ന് നോയിഡയിലേക്ക് മടങ്ങുകയായിരുന്ന വാൻ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. 24 തീര്‍ഥാടകര്‍ വാനിലുണ്ടായിരുന്നു. മുന്നില്‍ പോവുകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ട്രക്കിന് പിന്നില്‍ വാൻ ഇടിക്കുകയായിരുന്നു. ഇതോടെ വാൻ മറിഞ്ഞു.14 സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

maha kumbh mela