/kalakaumudi/media/media_files/2025/08/31/padakkam-2025-08-31-20-40-41.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. അഞ്ച് പേര്‍ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചത് രണ്ട് മരണമാണ്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടസ്ഥലത്തെ കൂടുതല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്.