പഞ്ചാബില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം

അപകടത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. 51 ഓളം ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. രാജ്പുര, പട്യാല, ധുരി എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

author-image
Sruthi
New Update
train

two loco pilots injured in punjab goosd train collision

Listen to this article
0.75x 1x 1.5x
00:00 / 00:00

പഞ്ചാബില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരുക്ക്. സിര്‍ഹിന്ദിലെ മധോപൂരിന് സമീപമാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ലുധിയാന  അംബാല മെയിന്‍ ട്രാക്കില്‍ ഒരു ഗുഡ്സ് ട്രെയിനിനു പുറകില്‍ മറ്റൊരു ഗുഡ്സ് ട്രയിന്‍ ഇടിക്കുകയായിരുന്നു.

പൈലറ്റുമാരായ വികാസ് കുമാര്‍, ഹിമാന്‍ഷു കുമാര്‍ എന്നിവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. 51 ഓളം ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. രാജ്പുര, പട്യാല, ധുരി എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

train collision