കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ രണ്ട് നോട്ടിസുകൾ കൂടി; ബിജെപിയുടേത് ടാക്സ് ടെററിസം നിലപാട്: ജയറാം രമേശ്

2020–21, 2021–22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസുകൾ അയച്ചത്.

author-image
Rajesh T L
New Update
jayaram

ജയറാം ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. 1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് പിന്നാലെ പുതിയ രണ്ടു നോട്ടിസുകൾ കൂടി ലഭിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു . ‘ടാക്സ് ടെററിസ’ത്തിന്റെ ലക്ഷ്യം കോൺഗ്രസാണ്. പ്രതിപക്ഷ പാർട്ടികളെ തളർത്താനാണ് മോദിയുടെ ശ്രമമെന്നും ജയറാം രമേശ് പറഞ്ഞു. 2020–21, 2021–22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസുകൾ അയച്ചത്. ആദായ നികുതി വകുപ്പിന്റെ ഇത്തരം നടപടികൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വക്താക്കൾ അറിയിച്ചു.

ആദായ നികുതി വകുപ്പ് ആദ്യം അയച്ച നോട്ടിസുകളെ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കോൺഗ്രസിന്റെ ഹർജി  തള്ളി. ഇതിനുതൊട്ടുപിന്നാലെയാണ് ആദായനികുതി വകുപ്പ് 1800 കോടി രൂപഅടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2 നോട്ടീസുകൾ കൂടി അയച്ചത്.

നടപടിയെ ബിജെപി സർക്കാരിന്റെ ‘ടാക്സ് ടെററിസം’ എന്നുവിശേഷിപ്പിച്ച് കൊണ്ട് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു.  തെരെഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാകുമ്പോൾ ആദ്യപടിയായി ജനാധിപത്യം നശിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഇത്തരം നീചമായ പ്രവൃത്തിചെയ്യാൻ അനുവദിക്കാത്ത തരത്തിൽ നടപടിയെടുക്കുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ബിജെപി നികുതി ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവരിൽ നിന്ന് 4600 കോടി രൂപ നികുതി ഈടാക്കണമെന്നും കോൺഗ്രസ് നേതാവ് അജയ്  ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന് വീണ്ടും നോട്ടിസ് അയച്ച സംഭവത്തിൽ ഏപ്രിൽ ഒന്നിന് സുപ്രീംകോടതിയെ  സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. ‘‘രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും മുകളിലാണ് തങ്ങളെന്നാണ് കോൺഗ്രസ് കരുതുന്നത്. സാധാരണക്കാർ നികുതി നൽകുന്നു. പക്ഷെ കോൺഗ്രസ് സ്വയം തങ്ങൾ വിവിഐപികളുടെ പട്ടികയിൽ പെടുത്തി നികുതി തരാൻ മടിക്കുന്നു.പൂനവാല പറഞ്ഞു.

rahul gandhi congress income tax department jayaram ramesh