തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ രണ്ടുപേരെ ആന ചവിട്ടിക്കൊന്നു

തിരുച്ചെന്തൂര്‍ സ്വദേശിയായ ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആന ചവിട്ടിക്കൊന്നത്.

author-image
Prana
New Update
thiruchendhur

തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു.  തിരുച്ചെന്തൂര്‍ സ്വദേശിയായ ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈകീട്ട് നാലിനായിരുന്നു സംഭവം.
ദൈവാനാ എന്ന ആനയാണ് ഇരുവരെയും ആക്രമിച്ചത്. പാറശ്ശാലയ്ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരിച്ചെന്തൂരിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ പാപ്പാന്‍ ഉദയകുമാര്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തി.

 

elephant attack death temple tamilnadu