സുഖോയ് വിമാന തകര്‍ന്നുവീണ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകു ന്നേരത്തോടെ സുഖോയ് ടൗ30ങഗക യുദ്ധവിമാനം കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.

author-image
Biju
New Update
pilot2

ഗുവാഹത്തി: ആസാമില്‍ ഇന്ത്യന്‍ സേനയുടെ സുഖോയ് വിമാനം തകര്‍ന്നു വീണ അപകടത്തല്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം പറന്നുയര്‍ന്ന ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീഴുകയായിരുന്നു .

ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകു ന്നേരത്തോടെ സുഖോയ് ടൗ30ങഗക യുദ്ധവിമാനം കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ലെഫ്റ്റനന്റ് പുര്‍വേഷ് ദുരാക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു വ്യോമസേന പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ പതിവ് പരിശീലനപറക്കലിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു-30എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച വൈകുന്നേരം ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെട്ടു. ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ്ങിലെ കുന്നിന്‍ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. തിരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ ലഭിച്ചതെന്നു ഐഎഎഫ് പ്രസ്താവനയില്‍ അറിയിച്ചു