മുംബൈയിൽറിമോട്ട് നിയന്ത്രണ റോബട്ടിക് സംവിധാനത്തിൽ നടത്തിയ 2 ശസ്ത്രക്രിയകളും വിജയം

നാലായിരത്തിലേറെ റോബട്ടിക് ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള യൂറോ ഓങ്കോളജി റോബട്ടിക് സർജറി വിഭാഗം ഡയറക്ടർ ഡോ.ടി.ബി യുവരാജയാണ് ചൈനയിൽ നിന്ന് ശസ്ത്രക്രിയ നിയന്ത്രിച്ചത്

author-image
Devina
New Update
mumbai

മുംബൈ: പ്രോസ്‌റ്റേറ്റ് കാൻസറും വൃക്ക രോഗവും ബാധിച്ചു മുംബൈയിൽ ചികിത്സയിലുള്ള 2 രോഗികൾ.

 അവർക്കു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് എണ്ണായിരത്തിലേറെ കിലോമീറ്റർ അകലെ ചൈനയിലെ ഷാങ്ഹായിലുള്ള ഡോക്ടർ.

 റിമോട്ട് നിയന്ത്രണ റോബട്ടിക് സംവിധാനത്തിൽ നടത്തിയ 2 ശസ്ത്രക്രിയകളും വിജയം.

ഷാങ്ഹായിലെ ഡോക്ടറുടെയും മുംബൈ ആശുപത്രിയിലെ റോബട്ടിന്റെയും ചലനങ്ങൾ തമ്മിലുണ്ടായിരുന്നത് കേവലം 132 മില്ലി സെക്കൻഡിന്റെ വ്യത്യാസം മാത്രം.

 അതിവേഗ ഇന്റർനെറ്റിന്റെ സഹായത്തോടെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയകൾ.

 നാലായിരത്തിലേറെ റോബട്ടിക് ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള യൂറോ ഓങ്കോളജി റോബട്ടിക് സർജറി വിഭാഗം ഡയറക്ടർ ഡോ.ടി.ബി യുവരാജയാണ് ചൈനയിൽ നിന്ന് ശസ്ത്രക്രിയ നിയന്ത്രിച്ചത്.

 കേന്ദ്രഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി വാങ്ങിയിരുന്നു.