പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ നിരോധിത ഭീകര സംഘടനയായ ഐഎസിലെ രണ്ട് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.2023ലെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.പ്രതികളായ അബ്ദുളള ഫയാസ് ഷെഖ് , തല്‍ഹ ഖാന്‍ എന്നിവരെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇരുവരും ഇന്ത്യയിലെത്തിയപ്പോഴാണ് കസ്റ്റടിയിലെടുത്തത്.ഇരു പ്രതികളും രണ്ട് വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്നു. മുംബൈ എന്‍ഐഎ പ്രത്യേക കോടതി ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.പ്രതികളുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരുന്ന പത്ത് പ്രതികള്‍ക്കെതിരെയും മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.അബ്ദുള്ള ഫയാസ് ഷെയ്ഖ്, തല്‍ഹ ഖാന്‍ എന്നിവരെ കൂടാതെ മുഹമ്മദ് ഇമ്രാന്‍ ഖാന്‍, മുഹമ്മദ് യൂനുസ് സാക്കി, അബ്ദുള്‍ ഖാദിര്‍ പത്താന്‍, സിമാബ് നസിറുദ്ദീന്‍ കാസി, സുല്‍ഫിക്കര്‍ അലി ബറോദാവാല, ഷാമില്‍ നാച്ചന്‍, ആകിഫ് നാച്ചന്‍, ഷാനവാസ് ആലം എന്നിവരും ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മറ്റ് എട്ട് പ്രതികളാണ്.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ അറിയിച്ചു.