യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ മൂന്നാമത് സന്ദര്‍ശനമാണിത്.

author-image
Biju
New Update
uae2

ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ച ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ മൂന്നാമത് സന്ദര്‍ശനമാണിത്.

സമഗ്ര സാമ്പത്തികപങ്കാളിത്ത കരാര്‍, ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവയിലൂടെ ഇരുരാജ്യങ്ങളും പ്രധാന വ്യാപാര നിക്ഷേപപങ്കാളികളായി മാറിയിട്ടുണ്ട്. 

കൂടാതെ ഇന്ത്യ-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഡല്‍ഹി ആതിഥേയത്വം വഹിക്കും. ജനുവരി 30, 31 തീയതികളിലാണ് യോഗം. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും മന്ത്രിമാര്‍ പങ്കെടുക്കും. അല്‍ജീരിയ, ബഹ്റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാന്‍, പലസ്തീന്‍, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്‍, സിറിയ, ടുണീഷ്യ, യുഎഇ, യെമെന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കും.